
മുക്കം:ദീർഘനാളായി പട്ടയ പ്രശ്നമുണ്ടായിരുന്ന മുക്കം നഗരസഭയിലെ മംഗലശ്ശേരി തോട്ടം നിവാസികൾക്ക് പട്ടയം ലഭിക്കുന്നതിന് ഉത്തരവായതായി ലിന്റോ ജോസഫ് എംഎൽഎ.തുടർച്ചയായ ഇടപെടലുകളുടെ ഫലമായാണ് പട്ടയം ലഭിക്കുന്നതെന്നും.റവന്യു വകുപ്പ് മന്ത്രി സമയം അനുവദിക്കുന്നതിനനുസരിച്ച് ഈ മാസത്തിൽ തന്നെ മംഗലശ്ശേരിക്കാർക്ക് ഓണസമ്മാനമായി പട്ടയം ലഭിക്കുന്നതിനുള്ള ശ്രമം നടത്തുകയാണന്നും പട്ടയം ലഭിക്കുന്നതിന് നടപടി സ്വീകരിച്ച സർക്കാരിനും മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രി കെ രാജനും എംഎൽഎ ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചു.
അതേസമയം മുക്കം പാലത്തിൻ്റെ കരാർ പി എം ആർ കൺസ്ട്രക്ഷൻ കമ്പനിക്ക് അനുമതി ലഭിച്ചതായും എംഎൽഎ കൂട്ടിച്ചേർത്തു.



