
മുക്കം നഗരസഭയിലെ ഹരിത കര്‍മസേനാംഗങ്ങളുടെ നേതൃത്വത്തില്‍ നഗരസഭയില്‍ പാഴ്വസ്തു വ്യാപാര യൂണിറ്റ് ആരംഭിക്കുന്നു. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (കെ.എസ്.ഡ്ബ്ല്യു.എം.പി) ഭാഗമായി ഹരിതകര്‍മസേനാംഗങ്ങളുടെ വരുമാന വര്‍ധനവ് ലക്ഷ്യമിട്ട് നടപ്പാക്കുന്ന സംരഭകത്വ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 17,95,000 രൂപ ചിലവില്‍ വ്യാപാരയൂനിറ്റ് ആരംഭിക്കുന്നത്. പദ്ധതിക്കുള്ള സാങ്കേതിക, സാമ്പത്തിക സഹായങ്ങള്‍ കെ.എസ്.ഡ്ബ്ല്യു.എം.പി ഉറപ്പുവരുത്തും.
കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ നഗരസഭയില്‍ വെച്ചുനടന്ന സംരഭകത്വ വികസന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനചടങ്ങില്‍ വെച്ച് പാഴ്വസ്തു വ്യാപാര യൂണിറ്റിനായുള്ള ധനാനുമതിപത്രം തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷില്‍നിന്ന് നഗരസഭാ ചെയര്‍മാന്‍ പി.ടി. ബാബുവും സെക്രട്ടറി ബിബിന്‍ ജോസഫും, ഹരിതകർമ്മ സേനപ്രതിനിധികൾ, സിസിഎം, രാജേഷ്, ജെഎച്ച്ഐ ആശ ,ശ്രീലക്ഷ്മിചേര്‍ന്ന് ഏറ്റുവാങ്ങി.



