LOCAL NEWS

മെസ്സി എത്തുന്ന സന്തോഷത്തിൽ ലഡു വിതരണം ചെയ്ത് മുക്കത്തെ അർജന്റീന ആരാധകർ

മുക്കം:മെസ്സി കേരളത്തിലെത്തുമെന്ന് ഉറപ്പായതോടെ ആവേശത്തിലായ അർജൻ്റീന ഫാൻസ് മുക്കത്ത് ലഡു വിതരണം ചെയ്തു.സൗഹൃദ മത്സരം അവിസ്മരണീയമാക്കാനുളള ഔദ്യോഗിക തുടക്കത്തിന് മുൻപേ, മുക്കത്തെ അർജന്റീന ഫാൻസ് ആഘോഷം തുടങ്ങി.

മുക്കം അങ്ങാടിയിലെത്തിയവർക്കും,കടകളിലും ലഡു വിതരണം ചെയ്താണ് ഇവർ സന്തോഷം പങ്കുവെച്ചത്.അർജന്റീന ടീമിന്റെ ജഴ്സിയണിഞ്ഞാണ് ഇവർ മധുരവിതരണം നടത്തിയത്.അർജൻറീന ഫാൻസുകാരായ മാധ്യമ പ്രവർത്തകൻ റഫീഖ് തോട്ടുമുക്കം,മനു മാരാത്ത്,ടി.പി.ഗഫൂർ,അമീർ ഡപ്പ സ്പോർട്സ് എന്നിവർ നേതൃത്വം നൽകി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com