LOCAL NEWSPUTHUPPADY

ചുരത്തിലെ ഗതാഗതം നിയന്ത്രണങ്ങളോടെ പുനഃസ്ഥാപിച്ചു -വീഡിയോ

താമരശ്ശേരി ചുരത്തിൽ കല്ലുകളും മണ്ണുകളും പൂർണ്ണമായും നീക്കി, റോഡ് പൂർണ്ണമായും ഗതാഗതയോഗ്യമാക്കി.
ആദ്യ ഘട്ടത്തിൽ ഇന്നലെ രാത്രി മുതൽ ലക്കിടിയിലും അടിവാരത്തുമായി കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ ആണ് കടത്തി വിടുന്നത്.

ആദ്യം വയനാട്ഭാഗത്ത്‌ നിന്നുള്ള വാഹനങ്ങളാണ് കടന്ന് പോവുന്നത്.
ഗതാഗതം പുനഃസ്ഥാപിച്ചത് കൊണ്ട് തന്നെ ചുരം വഴി അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കുക.

കഴിഞ്ഞ 24 മണിക്കൂറിലധികമായി ശ്രമകരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള സർക്കാർ ഉദ്യോഗസ്ഥർക്കും സന്നദ്ധപ്രവർത്തകർക്കും ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നു.

ജില്ലാ ഭരണകൂടം,പോലീസ്, ഫോറസ്റ്റ്, ഫയർ,ജിയോളജി ഡിപ്പാർട്ട്മെൻ്റ്, സോയിൽ കൺസർവേഷൻ, സിവിൽ ഡിഫൻസിൻ്റെ ഭാഗമായിട്ടുള്ള സന്നദ്ധ സംഘടനകൾ, ചുരം സംരക്ഷണ സമിതി, ചുരം ഗ്രീൻ ബ്രിഗെയ്ഡ്, അടക്കമുള്ളവർ  ഈ  പ്രതികൂല കാലാവസ്ഥയിലും നടത്തിയ കൂട്ടായ പ്രവർത്തനം നാടിന് കരുത്ത് പകരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com