LOCAL NEWS

മണ്ണൂർ ടി.എം. ജോസഫ് അന്തരിച്ചു

തിരുവമ്പാടി: റിട്ട: പ്രധാനാധ്യാപകൻ മണ്ണൂർ ടി.എം. ജോസഫ് (87) വാഹനാപകടത്തിൽ മരണപ്പെട്ടു.
തിരുവമ്പാടി- പുന്നക്കൽ റോഡിൽ നാൽപ്പത് മേനിക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് ശേഷം 2.30 ഓടെയാരുന്നു ഓട്ടോറിക്ഷ മതിലിൽ ഇടിച്ചു അപകടം സംഭവിച്ചത്.

തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂളിന്റെ ആരംഭകാല അധ്യാപകരിൽ ഒരാളായ ജോസഫ് സാർ തുടർന്ന് പുന്നക്കൽ സെൻ്റ് സെബാസ്റ്റ്യൻ ഹൈസ്കൂൾ പ്രധാന അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. നല്ലൊരു മാതൃകാ കർഷകൻ കൂടിയായിരുന്ന അദ്ദേഹത്തിന് തിരുവമ്പാടി പഞ്ചായത്തിലെ മികച്ച കർഷകനുള്ള അംഗീകാരവും ലഭിച്ചിട്ടുണ്ട്. തിരുവമ്പാടി യുടെ സാംസ്കാരിക രംഗങ്ങളിലും സജീവമായിരുന്ന  ജോസഫ് മാസ്റ്റർ പബ്ലിക് ലൈബ്രറി തിരുവമ്പാടി, തിരുവമ്പാടി സ്പോർട്സ് ക്ലബ്ബ് എന്നിവയുടെ രൂപീകരണത്തിലും മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.


ഭാര്യ: ഡെയ്സി ജോസഫ് ഞാവള്ളിൽ കാടങ്കാവിൽ കുടുംബാംഗവും. തിരുവമ്പാടി സേക്രട്ട് ഹാർട്ട് യു.പി. സ്കൂൾ മുൻ അധ്യാപികയുമാണ്.
മക്കൾ: ജോബി ജോസഫ് ( മാനേജർ, ധനലക്ഷ്മി ബാങ്ക്), ജോഷി ജോസഫ്
മരുമക്കൾ: നിഷ (അധ്യാപിക, സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ, തിരുവമ്പാടി), ജൂലി (കോടഞ്ചേരി ആമ്പശ്ശേരിൽ കുടുംബം)
സഹോദരങ്ങൾ: പരേതയായ സി. ഡോറിസ്( CMC), മാണി (കുഞ്ഞച്ചൻ), എൽസി (കോതമംഗലം), ഡോ. പി.എം. മത്തായി (ലിസ ഹോസ്പിറ്റൽ, തിരുവമ്പാടി), ആന്റണി, മേരി, ആനി, ലില്ലി, പരേതയായ സെൽജം, ജോൺസൻ,  ജെസി, ജാൻസി, ടെസ്

ഭൗതിക ശരീരം ഇന്ന് വൈകുന്നേരത്തോടെ കറ്റ്യാടുള്ള സ്വഭവനത്തിൽ എത്തിക്കുന്നതാണ്.
മൃതസംസ്കാര ചടങ്ങുകൾ നാളെ (13/09/2025 ശനിയാഴ്ച) ഉച്ച കഴിഞ്ഞ് രണ്ടരക്ക് വസതിയിൽ ആരംഭിക്കും.
പരിക്കേറ്റ ഓട്ടോ ഡ്രൈവർ സുരേന്ദ്രൻ (54), നടുക്കണ്ടിയിൽ സെബാസ്റ്റ്യൻ (45) നിരപ്പേൽ എന്നിവർ ചികിത്സയിലാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com