LOCAL NEWS

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രവും പരിസരവും ശുചീകരണം നടത്തി

തിരുവമ്പാടി : തിരുവമ്പാടി  അൽഫോൻസ കോളേജ് എൻ എസ്സ് എസ്സ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രവും പരിസരവും ശുചീകരിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന ശുചീകരണ പരിപാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ ഉദ്ഘാടനം ചെയ്തു. എൻഎസ്സ് എസ്സ് പ്രോഗ്രാം ഓഫീസർ ഫാദർ ഷിജു മാത്യു അധ്യക്ഷത വഹിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, നഴ്സിംഗ് ഓഫീസർ ഷീജ , ജെ എച്ച് ഐമാരായ റോഷൻലാൽ, മുഹമ്മദ് മുസ്തഫ ഖാൻ, എൻ എസ്സ് എസ്സ് സ്റ്റാഫ് കോഡിനേറ്റർമാരായ പി സായന്ത്, കെ അഞ്ജന, NSS വളണ്ടിയർ സെക്രട്ടറിമാരായ
എബിൻ സണ്ണി, ജിയാ ജഗീഷ് എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com