
തിരുവമ്പാടി :തിരുവമ്പാടി ഇലഞ്ഞിക്കൽ ദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിൻ്റെ സമാപന ദിവസമായ വിജയദശമി നാളിൽ ക്ഷേത്രം മേൽശാന്തി എൻ എസ് രജീഷ് ശാന്തികളുടെയും അമൽ ശാന്തിയുടെയും മുഖ്യകാർമികത്വത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ മഹാഗണപതി ഹോമം,വിശേഷാൽ പൂജ,പൂജയെടുപ്പ്,വിദ്യാരംഭം,വാഹനപൂജ, ഉച്ചയ്ക്ക് 12,30ന് കാഴ്ചശീവേലി തുടർന്ന് മംഗളപൂജയോടുംകൂടി ചടങ്ങുകൾ സമാപിച്ചു. നൂറിൽപരം കുരുന്നുകൾ ആദ്യ അക്ഷരം കുറിച്ചു,
ക്ഷേത്ര ചടങ്ങുകൾക്ക് ശാഖ പ്രസിഡൻ്റ് വി കെ സുരേന്ദ്രൻ വൈസ് പ്രസിഡൻ്റ് വിനോദ് കെ ഡി ശാഖാ സെക്രട്ടറി ഭാസി സി ജി ശാഖ മാനേജ്മെന്റ് കമ്മിറ്റിഅംഗങ്ങൾ യൂത്ത്മൂവ്മെന്റ്അംഗങ്ങൾ വനിതാ സംഘം അംഗങ്ങൾ മാതൃസമിതി അംഗങ്ങൾ എന്നിവർ ചടങ്ങുകക്ക് നേതൃത്വം നൽകി.



