
മുക്കം:മുക്കം പോലീസ് സ്റ്റേഷൻ എസ്.ഐ ആണെന്ന് പറഞ്ഞു മുക്കത്തെ ലേഡീസ് ടൈലറിംഗ് സ്ഥാപനത്തിൽ എത്തി പണം തട്ടിയ കേസിൽ ഉൾപ്പെട്ട കാസർകോട് തളങ്കര സ്വദേശി മുസ്തഫയെ ആണ്
മുക്കം
പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ . മനോജ് കുമാർ. എ. കെ അറസ്റ്റ് ചെയ്തത്.
പ്രതിക്ക് മുക്കം, ഫറോക്ക്,മാവൂർ, പന്തീരാങ്കാവ്, തിരൂരങ്ങാടി,തളിപ്പറമ്പ്,കണ്ണൂർ ടൗൺ, കാസർകോട്,മഞ്ചേശ്വരം, വിദ്യാനഗർ, തളിപ്പറമ്പ്, കണ്ണൂർ, എന്നീ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു.
കേരള പോലീസ് അസോസിയേഷൻ സമ്മാനം നൽകിയ മൂന്ന് തയ്യിൽ മെഷീൻ കൈവശമുണ്ടെന്നും അതു വേണമെങ്കിൽ ചെറിയ വിലക്ക് നൽകാമെന്നും പറഞ്ഞു പറ്റിക്കുകയായിരുന്നു.


