
തിരുവമ്പാടി:അൽഫോൻസാ കോളേജിൽ നടന്ന ദ്വിദിന നാഷണൽ ഇൻറർ കോളീജിയറ്റ് ഫെസ്റ്റ് ‘ആക്ടിസൺ 2025’ സമാപിച്ചു. താമരശ്ശേരി കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് പാലക്കാട്ട് അധ്യക്ഷത വഹിച്ച സമാപന സമ്മേളനം അൽഫോൻസാ കോളേജ് മാനേജർ ഫാ. സ്കറിയ മങ്കരയിൽ ഉദ്ഘാടനം ചെയ്തു. 12 ഇന മത്സരങ്ങളിൽ വിവിധ കോളേജുകളിൽ നിന്നുമായി 600 ഓളം വിദ്യാർത്ഥികൾകളാണ് ഫെസ്റ്റിൽ പങ്കെടുത്തത്. സെന്റ് ബെൻഡിക്റ്റ് കോളേജ് പശുക്കടവ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. കൈതപ്പോയിൽ ലിസ്സ കോളേജ്, സുൽത്താൻ ബത്തേരി ഡോൺ ബോസ്കോ കോളേജ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.



