NewsUncategorized

തദ്ദേശതിരഞ്ഞെടുപ്പിനായി ജില്ല സജ്ജം- ജില്ല കളക്ടര്‍

കോഴിക്കോട് :ഡിസംബര്‍ 11-ന് നടക്കുന്ന 2025 തദ്ദേശ തിരഞ്ഞെടുപ്പിനായി ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ സംഘടിപ്പിച്ച വാര്‍ത്ത സമ്മേളനത്തില്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ജില്ല കളക്ടര്‍ വിശദ്ദീകരിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ ഡിസിപി അരുണ്‍ കെ പവിത്രന്‍, അഡീഷണല്‍ എസ് പി (റൂറല്‍)എ പി ചന്ദ്രന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ഗോപിക ഉദയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


* ജില്ലയില്‍ ആകെ 26,82,682 വോട്ടര്‍മാര്‍
പുരുഷന്‍മാര്‍ 12,66,375
സ്ത്രീകള്‍ 14,16,275
ട്രാന്‍സ്‌ജെന്‍ഡര്‍ 32
ആകെ 26,82,682

* വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിക്കും
ഡിസംബര്‍ 11-ന് രാവിലെ 6.00 മണിക്ക് മോക്ക് പോള്‍ നടത്തും. വോട്ടെടുപ്പ് രാവിലെ 07.00 മണി മുതല്‍ വൈകുന്നേരം 06.00 മണി വരെ നടക്കും. വോട്ടെണ്ണല്‍ ഡിസംബര്‍ 13-ന് രാവിലെ 8 മണി മുതല്‍ ആരംഭിക്കും. 

* 3097 ബൂത്തുകൾ
കോഴിക്കോട് ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകളിലെ 1343 വാര്‍ഡുകളിലേക്കും 12 ബ്ലോക്ക് പഞ്ചായത്തുകളിലായുള്ള 183 വാര്‍ഡുകളിലേക്കും ജില്ലാ പഞ്ചായത്തിലെ 28 വാര്‍ഡുകളിലേക്കും ഏഴ് നഗരസഭകളിലായുള്ള 273 വാര്‍ഡുകളിലേക്കും കോഴിക്കോട് കോര്‍പ്പറേഷനിലെ 76 വാര്‍ഡുകളിലേക്കുമാണ് തദ്ദേശ തിരഞ്ഞെടുപ്പ് 2025 നടക്കുന്നത്.

* 3097 പോളിംഗ് സ്റ്റേഷനുകള
ഗ്രാമപഞ്ചായത്ത് -2411 പോളിംഗ് സ്റ്റേഷനുകള്‍
മുനിസിപ്പാലിറ്റി – 290 പോളിംഗ് സ്റ്റേഷനുകള്‍
കോര്‍പ്പറേഷന്‍ – 396 പോളിംഗ് സ്റ്റേഷനുകള്‍

*731 സെന്‍സിറ്റീവ് പോളിംഗ് സ്റ്റേഷനുകള
സിറ്റി പരിധിയില്‍ – 117
റൂറല്‍ പരിധിയില്‍ – 614
ആകെ – 731 ബൂത്തുകള്‍


* 166 ബൂത്തുകളില്‍ ലൈവ് വെബ്കാസ്റ്റിംഗ്*
സിറ്റി പരിധിയില്‍ – 29
റൂറല്‍ പരിധിയില്‍- 137
ആകെ – 166 ബൂത്തുകള്‍

വീഡിയോഗ്രാഫിക്ക് സ്ഥാനാര്‍ത്ഥികള്‍ / സംഘടനകള്‍ / രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരില്‍ നി്ന്നും ലഭിച്ചത് – 11 അപേക്ഷകളാണ്.


* സുരക്ഷ ശക്തം
തിരഞ്ഞടുപ്പു ദിവസത്തേക്കായി സിറ്റി പരിധിയില്‍ 2100 പോലീസ് ഉദ്യോഗസ്ഥര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 3000 സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. റൂറല്‍ പരിധിയില്‍ 3000 പോലീസ് ഉദ്യോഗസ്ഥരും 1000 ആര്‍ആര്‍ആര്‍എഫും ഉള്‍പ്പെടെ 4500 ഓളം സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com