
തിരുവമ്പാടി കൂടരഞ്ഞി പഞ്ചായത്തിലെ മാങ്കയം കടവിൽ നിന്ന് അനധികൃതമായി മണൽ കടത്തു കയായിരുന്ന ടിപ്പർ തിരുവമ്പാടി പോലീസ് പടികൂടി. ഡ്രൈവറെ അറസ്റ്റുചെയ്തു. സ്റ്റേഷൻ ഇൻസ്പെക്ടർ കെ. പ്രജീഷിന്റെ നിർദേശപ്രകാരം ബുധനാഴ്ച പുലർച്ചെ പ്രിൻസിപ്പൽ എസ്ഐ ഇ.കെ. രമ്യയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് വണ്ടി പിടികൂടിയത്.
ഡ്രൈവർ ഓമശ്ശേരി സ്വദേശി ഷിഹാബുദ്ദീനെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിൽ വിട്ടു. ടിപ്പറും മണലും കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. നാട്ടുകാരുടെ പരാതിയെ ത്തുടർന്നായിരുന്നു പരിശോധന. പുഴയിൽനിന്ന് മണൽ കയ റ്റിക്കൊണ്ടു പോകുന്നതിനിടെയാണ് പോലീസെത്തിയത്. സീ നിയർ സിപിഒ അനൂപ്, സിപിഒ അസറുദ്ദീൻ എന്നിവരും പരിശോ ധനയിൽ പങ്കെടുത്തു.



