LOCAL NEWS

അൽ മാഹിർ ടാലൻ്റ് എക്സാം നടത്തി.

മുക്കം: പൊതു വിദ്യാഭ്യാസ വകുപ്പിൻറെ ആഭിമുഖ്യത്തിൽ അറബിക് യൂണിറ്റ് നടത്തുന്ന അൽ മാഹിർ ടാലൻ്റ് എക്സാം പ്രാഥമികതല മത്സരം സ്കൂളുകളിൽ നടത്തി. മുക്കം ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നടന്ന മത്സരത്തിൽ 4, 7 , 9 ക്ലാസുകളിലായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ പരീക്ഷയിൽ പങ്കെടുത്തു. പരീക്ഷയുടെ ഫൈനൽ തലം 2026 ഫെബ്രുവരി ഏഴിന് വിവിധ സെന്ററുകളിലായി നടത്തും. ലോകത്തെ ഏറ്റവും കൂടുതൽ വളർച്ച ഉള്ള വാണിജ്യ ഭാഷയായി അറബി മാറി കഴിഞ്ഞിട്ടുണ്ട്.
ഐക്യരാഷ്ട്രസഭ അംഗീകരിച്ച ആറുഭാഷകളിൽ ഒന്നാണ് അറബി. ഏറ്റവും കൂടുതൽ പദസമ്പത്തുള്ള ഭാഷയാണ് അറബി.
ഫൈനൽ പരീക്ഷയുടെ ആസൂത്രണത്തിനു വേണ്ടി ചേർന്ന യോഗത്തിൽ ശബാന ചോല അധ്യക്ഷത വഹിച്ചു.അബ്ദുൽ റഷീദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. പി.പി ഹംസ, അബ്ദുൽ മജീദ് ഇ , എൻ അബ്ദുൽ ജബ്ബാർ, ഖൈറുന്നിസ കക്കാട്, കെ സി അബ്ദുറബ്ബ്, അലി അബ്ദുറസാക്ക്,ഷാനിൽ പി എം , ഷമീമ ആനയാം കുന്ന്, വഹീദ മണാശേരി, സുനിത കുമാരനെല്ലൂർ, മഹ്ബൂബ കൊടിയത്തൂർ, ഹാജറ കല്ലുരുട്ടി എന്നിവർ സംബന്ധിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com