KOODARANCHILOCAL NEWS

ലോക പരിസ്ഥിതി ദിനം: കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിസരം ശുചീകരണം നടത്തി

കൂടരഞ്ഞി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൂടരഞ്ഞി സ്വയംസഹായ സംഘത്തിലെ പ്രവർത്തകർ കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്ര പരിസരം ശുചീകരണം നടത്തി. സംഘം പ്രസിഡന്റ് റോയ് ആക്കേൽ അധ്യക്ഷനായ പ്രസ്തുത പരിപാടി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. നാടിന് അഭിമാനമായി മാറുന്ന ഇത്തരം സംഘങ്ങളുടെ ഉന്നമനത്തിന് പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് എല്ലാ സഹകരണവും ഉണ്ടാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.സംഘം സെക്രട്ടറി ജിനേഷ് തെക്കനാട്ട് സ്വാഗതം പറഞ്ഞ പരിപാടിക്ക് ജോയി കിഴക്കേക്കര, രാജൻ കുന്നത്ത്, ജോൺ പിഡി, സജി മുകാല , സോജൻ ചേക്കാക്കുഴി, ബിനു മുണ്ടാട്ടിൽ, ഷാജി പ്ലാത്തോട്ടത്തിൽ, ജിബി കളമ്പുകാട്ട്, ബിജു ആനിത്തോട്ടത്തിൽ, സജി ഇടശ്ശേരിയിൽ, വിനോദ് എം, റോയി ഇ ഡി തുടങ്ങിയവർ നേതൃത്വം നൽകി. സംഘം ട്രഷറർ ജോയ് കിഴക്കേമുറി നന്ദി പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com