LOCAL NEWS

വാഹനാപകടങ്ങൾ പതിവാകുന്നു :കാറും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ക്ക് പരിക്ക്

തിരുവമ്പാടി: അഗസ്ത്യൻമുഴി – കൈതപ്പൊയിൽ റോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് പേർക്ക് പരിക്ക്. ഇന്നലെ പുലർച്ചെ കറ്റ്യാടാണ് അപകടം സംഭവിച്ചത്.

ബൈക്ക് യാത്രികൻ ആനയാംകുന്ന് സ്വദേശി ഷഫീർ (39), കാർ യാത്രികൻ കൊണ്ടോട്ടി മേലെഅങ്ങാടി സ്വദേശി ഹാഷിദ് (21) എന്നിവർക്കാണ് പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈ റോഡില്‍ വാഹനാപകടങ്ങള്‍ പരിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കറ്റ്യാട് ഭാഗത്ത് തന്നെ ഓട്ടോ അപകടത്തില്‍പ്പെട്ടിരുന്നു. വീതി കുറവും പൊടുന്നനെയുള്ള വളവും തിരുവും മൂലം അപകട സാധ്യത കൂടുതലാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com