
താമരശ്ശേരി ചുരത്തിലും, താമരശ്ശേരി ചുങ്കം ജംഗ്ഷനിലും ഇന്നും നാളയും ഗതാഗതകുരുക്ക് രൂക്ഷമാവും.
ശനി, ഞായർ ദിവസങ്ങളിൽ സാധാരണയുണ്ടാവുന്ന തിരക്കിനു പുറമെ ഇന്ന് മുസ്ലിം ലീഗ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ താക്കോൽദാനം നടക്കുന്നതിനാലും, നാളെ സർക്കാർ നിർമ്മിച്ചു നൽകുന്ന വീടുകളുടെ താക്കോൽ കൈമാറ്റം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നതിനാലും കൂടുതൽ ആളുകൾ വാഹനങ്ങളിൽ ചുരം കയറാൻ സാധ്യതയുണ്ട്. അതിനാൽ അത്യാവശ്യ യാത്രക്കാർ യാത്രാ സമയം മുൻകൂട്ടി ക്രമീകരിക്കുന്നത് നന്നായിരിക്കും.
മാന്യ യാത്രക്കാർ ആവശ്യമായ ജലം ഭക്ഷണം എന്നിവ വാഹനത്തിൽ കരുതുക.
യാതൊരു കാരണവശാലും
ചുരത്തിൽ പ്ലാസ്റ്റിക് വസ്തുക്കൾ ഉപേക്ഷിക്കരുത്
ഭൂമി നമ്മുടേത് മാത്രമല്ല; പ്ലാസ്റ്റിക് ഉപേക്ഷിക്കാതെ പ്രകൃതിയെ വരുംതലമുറയ്ക്കായി കരുതിവെക്കാം.
ചുരത്തിൽ നിങ്ങൾ ഉപേക്ഷിക്കുന്ന ഓരോ പ്ലാസ്റ്റിക്കും പ്രകൃതിയുടെ നെഞ്ചിലെ മുറിവാണ്.
പ്ലാസ്റ്റിക് മുക്തമാക്കാം നമ്മുടെ മലനിരകളെ.
വനവും വന്യജീവികളും നമ്മുടെ സമ്പത്താണ്. മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് അവയെ ഇല്ലാതാക്കരുത്.



