LOCAL NEWSUncategorized

മുക്കം ഹയർ സെക്കണ്ടറി പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു

കാസർഗോഡ്:പടന്നക്കാട് സ്വദേശിയും മുക്കം ഹയർ സെക്കണ്ടറി പ്ലസ് വൺ വിദ്യാർത്ഥിയുമായ മാതമംഗലം സ്വദേശി സതീശൻ – പുഷ്പ  ദമ്പതികളുടെ മകൻ നിതിൻ കൃഷ്ണ ( 16) പടന്നക്കാട് വച്ച് കുഴഞ്ഞ് വീണു മരിച്ചു.
പടന്നക്കാട് അനന്തം പള്ള ശബരി ക്ലബ്ബിന് സമീപം ലജൻ്റ് കൂട്ടായ്മ തിങ്കളാഴ്ച സംഘടിപ്പിക്കുന്ന കബഡി ടൂർണമെൻ്റിൻ്റെ ഭാഗമായി കൊടിതോരണങ്ങൾ കെട്ടുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു.

തുടർന്ന് നീലേശ്വരം തേജസ്വിനി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുക്കം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയും, കബഡി ടീമിൽ മികച്ച കളിക്കാരനുമായിരുന്നു നിതിൻ.
കാസർഗോഡ് സ്വദേശിയായതിനാൽ മുക്കം ഹയർ സെക്കണ്ടറി സ്കൂൾ സ്പോട്സ് ഹോസ്റ്റലിൽ താമസിച്ച്  സംസ്ഥാന കബഡി പ്ലെയറായ മുഹ്സിൻ എന്ന കോച്ചിന് കീഴിൽ പ്രാക്ടീസ് നേടി വരികയായിരുന്നു.

ചെറുപ്രായത്തിൽത്തന്നെ  മുക്കം ഹയർ സെക്കണ്ടറി സ്കൂളിന് വേണ്ടി ഒരു പാട് ടൂർണമെൻ്റിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ച നിതിൻ കൃഷ്ണ,2025-26 അധ്യയന വർഷത്തിൽ
കോഴിക്കോട് ജില്ല ജൂനിയർ കബഡി ടീമിൽ സെലക്ഷൻ ലഭിച്ച് കോഴിക്കോട് ജില്ലക്ക് വേണ്ടി സംസ്ഥാനത്ത് നടന്ന കബഡി ടൂർണമെൻ്റിൽ ജില്ലയ്ക്ക് രണ്ടാം സ്ഥാനം നേടിക്കൊടുക്കുന്നതിൽ മികച്ച സ്കോർ_ കരസ്ഥമാക്കുകയും ചെയ്ത വിദ്യാർത്ഥികൂടിയാണ്.

വിദ്യാർത്ഥിയുടെ അകാല വിയോഗം വേദനിപ്പിക്കുന്നതാണെന്നും
തീരാനഷ്ടമാണെന്നും സ്കൂൾ
മാനേജർ വത്സൻ മഠത്തിൽ, കോച്ച് മുഹ്സിൻ, പ്രിൻസിപ്പൽ സി.പി ജംഷീന, പ്രധാന അധ്യാപകൻ സി എം മനോജ്, പി ടി അധ്യാപിക ഷഫ്ന
എന്നിവർ അനുശോചിച്ചു. ദു:ഖ സൂചകമായി മുക്കം ഹയർ സെക്കണ്ടറി സ്കൂളിന് മാർച്ച് 2 തിങ്കളാഴ്ച്ച അവധി പ്രഖ്യാപിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com