
“ലോക സമാധാനം പുലരട്ടെ
അമേരിക്കൻ സാമ്രാജ്യത്വം തുലയട്ടെ”
എന്ന മുദ്രവാക്ക്യം ഉയർത്തിപ്പിടിച്ചു ഇറാനിൽ അമേരിക്ക – ഇസ്രായേൽ സാമ്രാജ്യത്വ കൂട്ടുകെട്ട് നടത്തുന്ന അധിനിവേശത്തിനെതിരായി ഡി വൈ എഫ് ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ മുക്കത്തു പ്രധിഷേധ പ്രകടനവും പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു. ഡി വൈ എഫ് ഐ ജില്ലാ ട്രഷറർ ദിപു പ്രേംനാഥ് സദസ്സ് ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് എ കെ രനില്‍ രാജ് അധ്യക്ഷത വഹിച്ചു . ബ്ലോക്ക് സെക്രട്ടറി ജാഫർ ഷെരീഫ് സ്വാഗതവും ബ്ലോക്ക് ട്രഷറർ അജയ് ഫ്രാൻസി നന്ദിയും പറഞ്ഞു.
വിജിഷ , അഖിൽ പി പി , പുഷ്കിൻ തുടങ്ങിയവർ സംസാരിച്ചു
ഇസ്രായേൽ – അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ മുക്കത്ത് സി.പി.ഐ.എം പ്രതിഷേധം നടത്തി.
ഇറാനുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നേരെ അമേരിക്കയുടെയും ഇസ്രായേലിന്റെയും നേതൃത്വത്തിൽ നടക്കുന്ന കടന്നാക്രമണങ്ങൾക്കെതിരെ സി.പി.ഐ.എം മുക്കം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു. മുക്കം ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗം സി.പി.ഐ.എം നേതാക്കൾ അഭിസംബോധന ചെയ്തു.
സി.പി.ഐ.എം ഏരിയാ കമ്മിറ്റി അംഗം കെ.ടി ശ്രീധരൻ, ലോക്കൽ സെക്രട്ടറി ബാബു വിജയകുമാർ, അഡ്വ. കെ.പി. ചാന്ദിനി എന്നിവർ വിശദീകരണ യോഗത്തിൽ സംസാരിച്ചു.



