
തിരുവമ്പാടി : സേക്രഡ് ഹാർട്ട് എച്ച്.സ്. എസിൻ്റെ യു.പി വിഭാഗം പഠനോത്സവം പ്രശസ്ത മോട്ടിവേഷനൽ സ്പീക്കർ ആശ സജിത്ത് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കൈയ്യെഴുത്ത് മാസികയുടെ പ്രകാശനം ഹൈസ്കൂൾ അധ്യാപിക ഫിലോമിന മാത്യു നിർവ്വഹിച്ചു. 2025-26 അക്കാദമിക വർഷത്തിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും നടത്തി.
സ്കൂൾ ഹെഡ്മാസ്റ്റർ സജി തോമസ് പി, സ്റ്റാഫ് സെക്രട്ടറി ഫാ. ജോജോ ജോസഫ്, അധ്യാപകരായ ബിബിൻ കെ ഷാജി സി.സൗമ്യ ജെയിംസ് ,മിലൻ അൽഫോൻസ ജോർജ് എന്നിവർ സംസാരിച്ചു



