LOCAL NEWS

ഉത്സവച്ഛായയിൽ ആഘോഷമാക്കി മാവൂർ
ഫയർ സ്റ്റേഷൻ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

ഫോൺ:04952995101,2996101

മാവൂർ : അഗ്നി രക്ഷാ വാഹനങ്ങളുടെ അകമ്പടിയുമായി നടത്തിയ ഘോഷയാത്രയിൽ അണിനിരന്ന ജനപ്രതിനിധികളുടെയും ബഹുജനങ്ങളുടെയും സാന്നിധ്യത്തിൽ മാവൂരിൽ പുതുതായി അനുവദിച്ച ഫയർ സ്റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പി.ടി.എ റഹീം എംഎൽഎ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്നതിന് സർക്കാർ 2019 മെയ് മാസത്തിൽ പരസ്യപ്പെടുത്തിയ 31 ഫയർ സ്റ്റേഷനുകളിൽ പതിമൂന്നാം നമ്പറായി ഉൾപ്പെട്ടതോടെയാണ് മാവൂർ ഫയർ സ്റ്റേഷൻ എന്ന ആവശ്യത്തിന് ഔദ്യോഗിക അംഗീകാരം ലഭിക്കുന്നത്.

ശേഷം 2021 ഫെബ്രുവരി 18ന് സർക്കാർ ഇറക്കിയ ഉത്തരവിൽ മാവൂരിൽ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിന് തത്വത്തിൽ അനുമതി നൽകി. തുടർന്ന് താൽക്കാലിക കെട്ടിടം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയതോടെയാണ് 2026 ഫെബ്രുവരി 18ന് 18 പുതിയ തസ്തികൾ സൃഷ്ടിച്ചുകൊണ്ട് മാവൂരിൽ ഫയർ ആൻ്റ് റെസ്ക്യൂ സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് ലഭിച്ചത്. രാഷ്ട്രീയത്തിന് അതീതമായി മാവൂരിലെ ആബാലവൃദ്ധം ജനങ്ങളുടെയും സഹകരണത്തോടെ തുടങ്ങിയ മാവൂർ ഫയർ സ്റ്റേഷൻ എന്ന ആവശ്യം യാഥാർത്ഥ്യമായ സന്തോഷത്തിൽ മധുര വിതരണവും ആരവങ്ങളുമായാണ് നാട്ടുകാർ പരിപാടിക്ക് എത്തിയത്.

മാവൂർ ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് സി മുനീറത്ത്, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ നദീറ, ബ്ലോക്ക് മെമ്പർ വളപ്പിൽ റസാക്ക്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.പി കൃഷ്ണൻ, സുരേഷ് പുതുക്കുടി, ചൂലുർ നാരായണൻ, എൻ.പി ഹംസ മാസ്റ്റർ, കെ.എം അപ്പുക്കുഞ്ഞൻ, കെ.സി വത്സരാജ്, എം സബീഷ്, കെ.കെ സദാനന്ദൻ, അബ്ദുള്ള മാതോലത്ത്, പി.ടി മുഹമ്മദ്, രാജശേഖരൻ, മെഹബൂബ് കുറ്റിക്കാട്ടൂർ, ബാലകൃഷ്ണൻ കൊയിലേരി, നാസർ മാവൂരാൻ, യു ജയരാജൻ, സി സുരേഷ് ബാബു, കെ ഉസ്മാൻ, അഷ്റഫ് ബാബു വളപ്പിൽ, കെ.സി സുജേഷ് കുമാർ, എ ഷജിൽ കുമാർ, സുരേഷ് മേലേടത്ത്, ടി റജീഷ് എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com