LOCAL NEWSMUKKAM

മുക്കത്ത് തൊഴില്‍മേള സംഘടിപ്പിച്ചു.

മുക്കം:കേരള നോളജ് ഇക്കോണമി മിഷന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി മുക്കത്ത് തൊഴില്‍മേള സംഘടിപ്പിച്ചു. മുക്കം നഗരസഭയുടെ ജോബ് സെന്‍ററിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തൊഴില്‍മേളയില്‍ നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികളും നിരവധി തൊഴില്‍ സ്ഥാപനങ്ങളും പങ്കെടുത്തു. മുക്കം ഒ.എസ്.എ ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന തൊഴില്‍മേള നഗരസഭാ ചെയര്‍പേഴ്സണ്‍ അഡ്വ.ചാന്ദ്നി ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യസ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു. കെ.പി അധ്യക്ഷയായിരുന്നു.മെമ്പര്‍ സെക്രട്ടറി മജീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റാന്‍റിംഗ് കമ്മറ്റി അധ്യക്ഷന്‍മാരായ ഭവന വിനോദ്, മനീഷ ഉള്ളാട്ടില്‍, റാഷിദ് കുന്നത്ത് കൗണ്‍സിലര്‍മാരായ ഷെരീഫ് വെണ്ണക്കോട്,ഗിരിജ, ബബിത മനോജ്, ഷഫിഖ് മാടായി വിജ്ഞാനകേരളം ഡിസ്ട്രിക്റ്റ് പ്രോഗ്രാം മാനേജര്‍ റഫ്സീന, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ധനിഷ, വിജ്ഞാനകേരളം ഇന്‍റേണ്‍ സുബിജ എന്നിവര്‍ സംസാരിച്ചു. നഗരസഭാ സെക്രട്ടറി കൃഷ്ണഗോപാല്‍ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ രാജേഷ് നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com