
തിരുവമ്പാടി: കലാ,സംസ്കാരിക ജീവ കാരുണ്യ സംഘടനയായ ഓൾ ഫ്രണ്ട്‌സ് തൊണ്ടിമ്മലിന്റെ നേതൃത്വത്തിൽ വ്യാപകമായികൊണ്ടിരിക്കുന്ന ലഹരി വിപത്തിനെതിരെ പ്രധിക്ഷേധ ജ്വാലയും, പ്രതിജ്ഞയും നടത്തി. പരിപാടിയിൽ ജനകീയ ആരോഗ്യ പ്രവർത്തകനും, റിട്ട: ഹെൽത്ത സൂപ്പർവൈസറുമായ സി റ്റീ ഗണേശൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സുനിൽ കുമാർ പി എൻ, രമേഷ് കെ പി, പ്രമോദ് എൻ, പ്രസീത അർ ജി തുടങ്ങിയവർ സംസാരിച്ചു. അജീഷ് സി ടി , അനിൽ കുമാർ എസ്, സതീഷ് ടി വി , വിനോജ് കെ വി, സുനീത് സി വി, അനിൽ പി കെ, ഷിംജിത്ത്, റെനികുമാർ, നീതു കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.



