
തിരുവമ്പാടി: എൻ ഡി എ തിരുവമ്പാടി നിയോജകമണ്ഡലം സ്ഥാനാർത്ഥി സണ്ണി തോമസ് മണ്ഡലത്തിൽ റോഡ് ഷോ നടത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ
സജീവമായി.
തുറന്ന ജീപ്പിൽ മുക്കത്തു നിന്നാരംഭിച്ച
റോഡ് ഷോയിൽ നിരവധി ബിജെപി – എൻഡിഎ പ്രവർത്തകർ ഇരു ചക്രവാഹനങ്ങളിലും കാറുകളിലുമായി
സ്ഥാനാർത്ഥിയെ അനുഗമിച്ചു.
വിവിധ പഞ്ചായത്ത് , ഏരിയാ
കേന്ദ്രങ്ങളിൽ പ്രവർത്തകർ സ്ഥാനാർത്ഥിയെ സ്വീകരിച്ചു.
തിരുവമ്പാടി , കൂടരഞ്ഞി, പുന്നക്കൽ ,
പുല്ലൂരാംപാറ, കോടഞ്ചേരി , നെല്ലിപ്പൊയിൽ, ഈങ്ങാപ്പുഴ വഴി അടിവാരത്ത് സമാപിച്ചു.
ബി ജെ പി ജില്ലാ ജനറൽ സെക്രടറി
ഗിരീഷ് തേവള്ളി ,ജില്ലാ ഭാരവാഹികളായ
ഷാൻ കട്ടിപ്പാറ, ലിബിൻ ബാലുശ്ശേരി, സജീവ് ജോസഫ് , മുക്കം മണ്ഡലം പ്രസിഡണ്ട് അഖിൽ പി എസ് ,
തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട്
ടി.എ.സെബാസ്റ്റ്യൻ,
ട്വൻ്റി 20 നേതാക്കളായ പ്രണവ് പ്രഭാകർ,
ലിജീഷ് എം എസ് തുടങ്ങിയവർ അനുഗമിച്ചു.



