LOCAL NEWS

പൂക്കളം സ്കാൻ ചെയ്താൽ പൊലീസ് കമ്മിഷണറുടെ ഓണാശംസ

കോഴിക്കോട്: പൊലീസ് സ്റ്റേഷന്റെ മുറ്റത്തൊരു പൂക്കളം. ഈ പൂക്കളം ഫോണിൽ സ്കാൻ ചെയ്താൽ പൊലീസ് കമ്മിഷണറുടെ ഓണാശംസകൾ ലഭിക്കും. സിറ്റിസൈബർ സെല്ലിലെ പൊലീസുകാരാണ് ഹൈടെക്ക് പൂക്കളമൊരുക്കിയത്. മാനാഞ്ചിറയിലെ സിറ്റി പൊലീസ് ആസ്ഥാനത്തിന്റെ മുറ്റത്താണ് പൂക്കളമൊരുക്കിയത്. വട്ടത്തിലാണ് പൂക്കളം എന്നാൽ പൂക്കളത്തിന്റെ നടുക്ക് ചതുരാകൃതിയിൽ കൊടുത്തിരിക്കുന്നത് ക്യൂആർകോഡാണ്. ഇതും പൂക്കളുപയോഗിച്ച് സൃഷ്ടിച്ചതാണ്.

ഫോണെടുത്ത് പൂക്കളം സ്കാൻ ചെയ്താൽ ജില്ലാ പൊലീസ് മേധാവി രാജ്പാൽ മീണയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലെ ഓണാശംസ വിഡിയോയിലേക്കാണ് എത്തുക. ഉത്തേന്ത്യക്കാരനായ കമ്മിഷണർ രാജ്പാൽമീണ മലയാളത്തനിമയുള്ള മുണ്ടും ഷർട്ടുമിട്ട് ഓണാശംസ നേരുന്നതാണ് വിഡിയോയിലുള്ളത്.സിറ്റി സൈബർസെല്ലിലെ പൊലീസുകാരാണ് പൂക്കൾ കൊണ്ടുള്ള ക്യൂആർ കോഡ് എന്ന ആശയത്തിനു പിന്നിൽ. അസി.സബ് ഇൻസ്പെക്ടർ എം.കെ.ഹരിദാസ്, സിപിഒ മാരായ ഇ.സി.ബിജിത്ത്, സി.രൂപേഷ്, രാഹുൽ മാത്തോട്ടത്തിൽ, പി. ലമോജ്, ഇ. സുജിത്ത്, കെ. സ്കൈലേഷ്, പി.പി.ദിവ്യ എന്നിവരാണ് വ്യത്യസ്തമായ പൂക്കളത്തിന്റെ പിന്നിലുള്ളത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com