
തിരുവമ്പാടി:തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 27 അംഗനവാടിയിലും പ്രവേശനോത്സവം ആഘോഷമായി നടത്തി.
ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം വിപുലമായ പരിപാടികളോടെ പുന്നക്കൽ അങ്കണവാടിയിൽ ആഘോഷിച്ചു, പഠനോപകരണങ്ങൾ വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻ്റ് പി.ആർ അജിത അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബിന്ദു ജോൺസൺ, മെമ്പർമാരായ സോണി മണ്ഡപത്തിൽ, മറിയാമ്മ ബാബു, ഐസിഡിഎസ് സൂപ്രവൈസർ ചഷമ ചന്ദ്രൻ , സോണിയ ടീച്ചർ, ഹുസൈയിൻ മാഷ് , ഷൈനി ബെന്നി, അബു വരടായി, ഷാമിൽ പൂളകമണ്ണിൽ പ്രസംഗിച്ചു.



