KERALA NEWSLOCAL NEWSNews
കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലകളിൽ കനത്ത മഴ; വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം.
കോഴിക്കോട്ജി:ല്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ രാവിലെ മുതൽ കനത്ത മഴ തുടരുന്നു. തിരുവമ്പാടി, കൂടരഞ്ഞി, മുക്കം, ആനക്കാംപൊയിൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് നിലവിൽ ശക്തമായ മഴ പെയ്യുന്നത്. കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ എവിടെയും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ദുരന്തനിവാരണ അതോറിറ്റിയും പ്രാദേശിക ഭരണകൂടവും കനത്ത ജാഗ്രതയിലാണ്. മലയോര മേഖലകളിലെ പുഴകളിലും മറ്റ് ജലാശയങ്ങളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.



