KOODARANCHILOCAL NEWSNews

‘അക്ഷരം ആരോഗ്യം’ സ്കൂൾ ആരോഗ്യ പദ്ധതിക്ക് തുടക്കമായി.

കൂടരഞ്ഞി: ​യുവതലമുറയുടെ സമഗ്രമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ‘അക്ഷരം ആരോഗ്യം’ പദ്ധതിക്ക് തുടക്കമായി. കൂമ്പാറ ഗവൺമെന്റ് ട്രൈബൽ എൽ.പി. സ്കൂളിൽ നടന്ന ചടങ്ങ് വാർഡ് മെമ്പർ സെക്കീന സലീം ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. പി. കെ. ദിവ്യ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്ടർ കെ. ബി. ശ്രീജിത്ത്, പബ്ലിക് ഹെൽത്ത് നഴ്സ് ഇൻചാർജ് കെ. ബേബി, പ്രധാനാധ്യാപിക സ്വപ്ന ടീച്ചർ എന്നിവർ സംസാരിച്ചു.

സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളിൽ മികച്ച ആരോഗ്യശീലങ്ങൾ വളർത്തിയെടുത്ത് അത് കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികളുടെ ആരോഗ്യപരിശോധന നടത്തി ഹെൽത്ത് കാർഡുകൾ വിതരണം ചെയ്തതിനൊപ്പം, അധ്യാപകരിൽ നിന്ന് ഹെൽത്ത് മെന്റർമാരെയും വിദ്യാർത്ഥികളിൽ നിന്ന് ഹെൽത്ത് അംബാസിഡർമാരെയും തിരഞ്ഞെടുക്കുകയും ചെയ്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com