
മുക്കം : നീറ്റ് പരീക്ഷയിയിൽ മികച്ച റാങ്കോടെ വിജയം കൊയ്ത വിദ്യാർത്ഥി പി.നജ യെ ആദരിച്ച് വലിയപറമ്പ് വാർഡ് മുസ് ലിം ലീഗ് കമ്മറ്റി. ജില്ലാ പഞ്ചായത്തംഗം മിസ്ഹബ് കീഴരിയൂർ ഉപഹാര സമർപ്പണം നടത്തി.നിസാം കാരശ്ശേരി അധ്യക്ഷനായി കെ.എം സുബൈർ, ഷിഹാബ് ചക്കിങ്ങൽ, എം മുബയിൻ, കെ.പി.ഷാഹിദ് അലി, കെ.ഇഹ്ജാസ് സുബൈർ, പി.കെ സിഹാദ് വി.പി.ദിൽഷാദ് സംബന്ധിച്ചു.കാരമൂല ഗവ.എൽ.പി സ്കൂൾ അധ്യാപിക മെഹബൂബയുടെയും അബ്ദുൽ നാസറിൻ്റെയും മകളാണ് കറുത്ത പറമ്പ് സ്വദേശിയായ വിദ്യാർത്ഥി നജ.



