
തിരുവമ്പാടി: വൈ.എം.സി.എ തിരുവമ്പാടി, തിരുവമ്പാടി ഗ്രാമപഞ്ചായത്ത്, സേക്രഡ് ഹാർട്ട് ഫൊറോന പള്ളി തിരുവമ്പാടി, ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജ് (MMC) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ വൃക്കരോഗ-നേത്രരോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളി പാരീഷ് ഹാളിൽ വെച്ച് നടന്ന പരിപാടി സി കെ കാസിം എംഎൽഎ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ചു. സേക്രഡ് ഹാർട്ട് ഫൊറോന പള്ളി അസി. വികാരി റവ. ഫാ. ജോസഫ് മലമ്പേൽ മുഖ്യാതിഥിയായിരുന്നു. വൈ.എം.സി.എ തിരുവമ്പാടി പ്രസിഡന്റ് സണ്ണി തോമസ്, സെക്രട്ടറിസാലസ് മാത്യു, MMC ഉള്ളിയേരി പിആർ യും ക്യാമ്പ് ഡയറക്ടറുമായ രാജേന്ദ്രൻ, വാർഡ് മെമ്പർ മറിയാമ്മ ബാബു, ബാബു ജോസഫ് എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു.
നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ക്യാമ്പിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ രോഗനിർണ്ണയവും തുടർചികിത്സാ നിർദ്ദേശങ്ങളും മരുന്നുകളും ലഭ്യമാക്കി.



