LOCAL NEWS

വണ്ടിചെക്ക് കേസ്: പ്രതികൾക്ക് തടവും പിഴയും വിധിച്ച് കോടതി

തിരുവമ്പാടി: തിരുവമ്പാടി മലനാട് കർഷക പ്രൊഡ്യൂസ് കോഓപ്പറേറ്റീവ് മാർക്കറ്റിങ് സൊസൈറ്റിക്ക് മടങ്ങിയ ചെക്ക് (വണ്ടിചെക്ക്) നൽകിയ കേസിൽ പ്രതികൾക്ക് തടവുശിക്ഷയും പിഴയും വിധിച്ച് ജില്ലാ കോടതി.
കുന്നമംഗലം സ്വദേശി ഷൗക്കത്തലിക്കാണ് 3 മാസം തടവും 3.29 ലക്ഷം രൂപ പിഴയും കോടതി വിധിച്ചത്.
സൊസൈറ്റിയുടെ കുന്നമംഗലം ബ്രാഞ്ചിൽ നിന്ന് പ്രതി രണ്ടുലക്ഷം രൂപ ബിസിനസ് വായ്പ എടുത്തിരുന്നു.
ഈ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയപ്പോൾ സംഘം നിയമനടപടികളിലേക്ക് കടന്നു.
തുടർന്ന്, തിരിച്ചടവിനായി പ്രതി സംഘത്തിന് നൽകിയ ചെക്ക് മടങ്ങുകയും സൊസൈറ്റി തട്ടിപ്പിനിരയാവുകയും ചെയ്തു.
സൊസൈറ്റി നൽകിയ കേസിൽ കുന്നമംഗലം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നേരത്തെ പ്രതിയെ ശിക്ഷിച്ചിരുന്നു. ഇതിനെതിരെ പ്രതി ജില്ലാ കോടതിയിൽ അപ്പീൽ നൽകിയെങ്കിലും, കീഴ്‌ക്കോടതി വിധി ജില്ലാ കോടതി ശരിവെക്കുകയായിരുന്നു
അതേസമയം മറ്റൊരു കേസിൽ ഇതേ ബ്രാഞ്ചിൽ നിന്ന് ബിസിനസ് ആവശ്യാർഥം രണ്ട് ലക്ഷം രൂപ വായ്പയെടുത്ത് തിരിച്ചടച്ചില്ലെന്ന പരാതിയിൽ പ്രതിക്ക് മൂന്ന് മാസം തടവും 3,86,417 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.
കുന്ദമംഗലം സ്വദേശി ബൈജുവിനെയാണ് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. പണമടച്ചില്ലെങ്കിൽ രണ്ടുമാസം കൂടി അധികം തടവ് അനുഭവിക്കണം.
.മാർക്കറ്റിങ് സൊസൈറ്റിക്കു ഇരു കേസുകൾക്കും വേണ്ടി അഡ്വ. പി.എ. സുരേഷ് ബാബു പയ്യടിയിൽ ഹാജരായി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com