KODANECHERYLOCAL NEWSNews

മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ കലാമേളക്ക് തുടക്കമായി.

നെല്ലിപ്പൊയിൽ : മഞ്ഞുവയൽ വിമല യു.പി സ്കൂൾ കലാമേള പിടിഎ പ്രസിഡന്റ് ജിനേഷ് കുര്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് ശ്രീ. ജോഷി ബെനഡിക്റ്റ് ഉദ്ഘാടനം ചെയ്തു. നിരവധി പ്രതിഭകൾ മാറ്റുരക്കുന്ന കലാമാമാങ്കത്തിൽ പ്രധാനധ്യാപകൻ ജിബിൻ പോൾ, മുൻ പ്രധാനധ്യാപിക ആൻസി തോമസ്, സി. ജിജി ജോർജ് എന്നിവർ പ്രസംഗിച്ചു.
ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് ജോഷി ബെനഡിക്റ്റ്, ടാലൻഷ്യ ക്വിസ് മത്സരത്തിൽ
കോടഞ്ചേരി മേഖലയിൽ ഒന്നാം സ്ഥാനം നേടിയ റയാൻ സെബാസ്റ്റ്യൻ, ആൻസ്റ്റിൻ ക്ലിന്റ്, മുൻ പ്രധാനധ്യാപിക ആൻസി തോമസ് തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.
അധ്യാപകരായ അഖിലമോൾ സി.ബി, ഷബീർ കെ.പി, ജെസ്‌ന ജോണി, അഖില ബെന്നി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com