LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

മുക്കം നഗരസഭാ കേരളോത്സവത്തിന് ആവേശകരമായ തുടക്കം; കൂട്ടയോട്ടവും വടംവലിയും സംഘടിപ്പിച്ചു.

മുക്കം: ഈ വർഷത്തെ മുക്കം നഗരസഭാ കേരളോത്സവ പരിപാടികൾക്ക് തുടക്കമായി. നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിലായി ഒക്ടോബർ 17 മുതൽ നവംബർ 8 വരെയാണ് മത്സരങ്ങൾ അരങ്ങേറുന്നത്. കേരളോത്സവത്തിന് മുന്നോടിയായി നഗരസഭയുടെ നേതൃത്വത്തിൽ മുക്കത്ത് ജനകീയ കൂട്ടയോട്ടം സംഘടിപ്പിച്ചു.

മുക്കം മിനി പാർക്കിന് മുന്നിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടം നഗരസഭാ അധ്യക്ഷ അഡ്വ. കെ.പി. ചാന്ദ്നി ഫ്ലാഗ് ഓഫ് ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അബ്ദുൾ അസീസ് വാർപ്പിൽ, കെ.പി. ബിന്ദു, ഭവന വിനോദ്, റാഷിദ് കുന്നത്ത്, മനീഷ ഉള്ളാട്ടിൽ, വിവിധ നഗരസഭാ കൗൺസിലർമാർ, ദേശീയ വോളിബോൾ താരം ആരാധ്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൂടാതെ മുക്കം ജെ.സി.ഐ, റോട്ടറി ക്ലബ്ബ്, ലയൺസ് ക്ലബ്ബ്, മുക്കം വാക്കിങ് ക്ലബ്ബ് ,*മുക്കം നഗരസഭാ കേരളോത്സവത്തിന് ആവേശകരമായ തുടക്കം; കൂട്ടയോട്ടവും വടംവലിയും സംഘടിപ്പിച്ചു*

മുക്കം: ഈ വർഷത്തെ മുക്കം നഗരസഭാ കേരളോത്സവ പരിപാടികൾക്ക് തുടക്കമായി. നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിലായി ഒക്ടോബർ 17 മുതൽ നവംബർ 8 വരെയാണ് മത്സരങ്ങൾ അരങ്ങേറുന്നത്. കേരളോത്സവത്തിന് മുന്നോടിയായി നഗരസഭയുടെ നേതൃത്വത്തിൽ മുക്കത്ത് ജനകീയ കൂട്ടയോട്ടം സംഘടിപ്പിച്ചു.

മുക്കം മിനി പാർക്കിന് മുന്നിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടം നഗരസഭാ അധ്യക്ഷ അഡ്വ. കെ.പി. ചാന്ദ്നി ഫ്ലാഗ് ഓഫ് ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അബ്ദുൾ അസീസ് വാർപ്പിൽ, കെ.പി. ബിന്ദു, ഭവന വിനോദ്, റാഷിദ് കുന്നത്ത്, മനീഷ ഉള്ളാട്ടിൽ, വിവിധ നഗരസഭാ കൗൺസിലർമാർ, ദേശീയ വോളിബോൾ താരം ആരാധ്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൂടാതെ മുക്കം ജെ.സി.ഐ, റോട്ടറി ക്ലബ്ബ്, ലയൺസ് ക്ലബ്ബ്, മുക്കം വാക്കിങ് ക്ലബ്ബ് വിദ്യാർത്ഥികൾ എന്നിവയിലെ പ്രവർത്തകരും കൂട്ടയോട്ടത്തിൽ സജീവമായി അണിനിരന്നു.
കേരളോത്സവ മത്സരങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് തറോൽ സ്റ്റേഡിയത്തിൽ വെച്ച് വടംവലി മത്സരം നടന്നു. ഒക്ടോബർ 20 ന് കല്ലുരുട്ടി വെച്ച് ചെസ്സ് മൽസരങ്ങളും 21 ന് മുത്തേരിയിൽ വെച്ച് വോളിബോൾ മൽസരങ്ങളും നടക്കും. ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് 22 ന് മുക്കത്തും പഞ്ചഗുസ്തി മൽസരങ്ങൾ 23 ന് ഇരട്ടക്കുളങ്ങരയിലും വെച്ചാണ് നടക്കുന്നത്. ഒക്ടോബർ 24 ശനിയാഴ്ച നീലേശ്വരത്തുവെച്ചാണ് കബഡി മൽസരങ്ങൾ നടക്കുന്നത്. അത്ലറ്റിക്സ് മൽസരങ്ങൾ  25 ഞായറാഴ്ച നീലേശ്വരം സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും. അന്നു തന്നെ ചേന്ദമംഗല്ലൂരിൽ മെഹന്തി ഫെസ്റ്റും അരങ്ങേറും. ഫുട്ബോൾ ടൂർണമെന്റ് നവംബർ 1 ന് മുക്കത്തുവെച്ചാണ് സംഘടിപ്പിച്ചിട്ടുള്ളത്. സമാപന ദിവസമായ നവംബർ 8 ന് മണാശ്ശേരിയിൽ വെച്ച് ക്രിക്കറ്റ് മൽസരങ്ങളും  കലാമൽസരങ്ങളും  നടക്കും. നഗരസഭയിലെ മുഴുവൻ കായിക-കലാ സ്നേഹികളും മത്സരങ്ങളിൽ പങ്കാളികളാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു എന്നിവയിലെ പ്രവർത്തകരും കൂട്ടയോട്ടത്തിൽ സജീവമായി അണിനിരന്നു.
കേരളോത്സവ മത്സരങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് തറോൽ സ്റ്റേഡിയത്തിൽ വെച്ച് വടംവലി മത്സരം നടന്നു. ഒക്ടോബർ 20 ന് കല്ലുരുട്ടി വെച്ച് ചെസ്സ് മൽസരങ്ങളും 21 ന് മുത്തേരിയിൽ വെച്ച് വോളിബോൾ മൽസരങ്ങളും നടക്കും. ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് 22 ന് മുക്കത്തും പഞ്ചഗുസ്തി മൽസരങ്ങൾ 23 ന് ഇരട്ടക്കുളങ്ങരയിലും വെച്ചാണ് നടക്കുന്നത്. ഒക്ടോബർ 24 ശനിയാഴ്ച നീലേശ്വരത്തുവെച്ചാണ് കബഡി മൽസരങ്ങൾ നടക്കുന്നത്. അത്ലറ്റിക്സ് മൽസരങ്ങൾ  25 ഞായറാഴ്ച നീലേശ്വരം സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും. അന്നു തന്നെ ചേന്ദമംഗല്ലൂരിൽ മെഹന്തി ഫെസ്റ്റും അരങ്ങേറും. ഫുട്ബോൾ ടൂർണമെന്റ് നവംബർ 1 ന് മുക്കത്തുവെച്ചാണ് സംഘടിപ്പിച്ചിട്ടുള്ളത്. സമാപന ദിവസമായ നവംബർ 8 ന് മണാശ്ശേരിയിൽ വെച്ച് ക്രിക്കറ്റ് മൽസരങ്ങളും  കലാമൽസരങ്ങളും  നടക്കും. നഗരസഭയിലെ മുഴുവൻ കായിക-കലാ സ്നേഹികളും മത്സരങ്ങളിൽ പങ്കാളികളാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com