KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026: രജിസ്ട്രേഷൻ ആരംഭിച്ചു.

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026 നവംബർ 1 മുതൽ 15 വരെ വിവിധ വേദികളിലായി നടക്കും. ഗ്രാമപഞ്ചായത്തുതല മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ള പ്രതിഭകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
15 നും 40 നും ഇടയിൽ പ്രായമുള്ള പഞ്ചായത്ത് നിവാസികൾക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം. മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ https://keralotsavam .com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി:
ഫുട്ബോൾ മത്സരം: 2026 ഒക്ടോബർ 29 വൈകിട്ട് 5:00 മണി വരെ
മറ്റ് ഇനങ്ങൾ: 2026 നവംബർ 1 രാവിലെ 11:00 മണി വരെ
കായിക-കലാ രംഗങ്ങളിലെ പഞ്ചായത്തിലെ യുവപ്രതിഭകളെ കണ്ടെത്തുന്നതിനായി സംഘടിപ്പിക്കുന്ന മേളയിൽ കൂടുതൽ ആളുകൾ പങ്കാളികളാകണമെന്ന് സംഘാടക സമിതി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായോ സംഘാടകരുമായോ ബന്ധപ്പെടുക.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com