LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കേരളോത്സവം: ബാഡ്മിന്റൺ ടൂർണമെന്റ് മുക്കത്ത് സംഘടിപ്പിച്ചു



മുക്കം: മുക്കം നഗരസഭാ കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് മുക്കത്ത് വെച്ച് നടന്നു. മുക്കം ഷട്ടിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ടൂർണമെന്റ് നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാഷിദ് കുന്നത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭാ കൗൺസിലർമാരായ ഷജീഷ് വയലത്ത്, സുനിൽപൊയ്യരി ഹെൽത്ത് ഇൻസ്പെക്ടർ വി. കെ. മജീദ്, മുക്കം ഷട്ടിൽ ക്ലബ്ബ് ഭാരവാഹികളായ സുനിൽ, വരുൺ എന്നിവർ പങ്കെടുത്തു. ടൂർണമെന്റിൽ സിംഗിൾസ് വിഭാഗത്തിൽ നവനീത് വിജയിയായപ്പോൾ നകുൽ തിലക് ചൂളിയപ്പറമ്പിൽ രണ്ടാം സ്ഥാനം നേടി. ഡബിൾസ് വിഭാഗത്തിൽ നവനീത്, നകുൽ തിലക് ചൂളിയപ്പറമ്പിൽ എന്നിവർ വിജയികളും വിഗ്നേഷ്, ജിതിൻ എന്നിവർ രണ്ടാം സ്ഥാനവും സ്വന്തമാക്കി. വിജയികൾ ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com