LOCAL NEWS

സ്ഥിരം അപകടമേഖലയായി മാറി പിടികപ്പാറ വളവ്; അടിയന്തര നടപടി ആവശ്യപ്പെട്ട് നാട്ടുകാർ

തിരുവമ്പാടി: ആനക്കല്ലുംപാറ കഴിഞ്ഞാൽ കൂമ്പാറ-കക്കാടംപൊയിൽ റോഡിലെ പ്രധാന അപകടമുനമ്പായി മാറിയിരിക്കുകയാണ് പിടികപ്പാറ വളവ്. കഴിഞ്ഞമാസം മാത്രം ഒട്ടേറെ വാഹന അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. കാറുകളും ബൈക്കുകളുമാണ് സ്ഥിരമായി അപകടത്തിൽപെടുന്നത്.
വളവുതിരിവുകളേറെയുള്ള ഈ കയറ്റിറക്കത്തിൽ വാഹനങ്ങൾ നിയന്ത്രണംവിടുന്നത് ആവർത്തിക്കുകയാണ്.

റോഡ് തിരിവിലെ കൊക്കകരം വലിയ ഭഷണിയാണ്. റോഡിന്റെ ഘടനയെക്കുറിച്ചറിവില്ലാത്ത വിദൂരങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് സ്ഥിരമായി അപകടത്തിൽപെടുന്നത്. പീടികപ്പാറ പള്ളിക്ക് മുകളിലാണ് ഈ കൊടുംവളവ്. വളവിന്റെ വ്യാപ്തിയും കാഴ്ചമറയ്ക്കുന്ന കാടുകളും കാരണം എതിർദിശയിൽനിന്ന് വരുന്ന വാഹനങ്ങൾ പെട്ടെന്ന് കാണാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഇവിടെ ക്രാഷ് ബാരിയറുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കാൻ അടിയന്തരനടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com