LOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,
ചാലിയാർ പുഴയിൽ കാണാതായ സൈനികൻ സുധീഷിന്റെ മൃതദേഹം കണ്ടെത്തി

വാഴക്കാട് ഊർക്കടവ് പാലത്തിനടിയിൽ ചാലിയാർ പുഴയിലെ ഒഴുക്കിൽപെട്ട് കാണാതായ സൈനികൻ പെരുവയൽ മുണ്ടക്കൽ സ്വദേശി സുധീഷിന്റെ മൃതദേഹം കണ്ടെത്തി. പാലത്തിന് അടുത്തായി പുഴയുടെ നടുവിൽ പൊങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
റെഗുലേറ്റർ ഷട്ടറുകൾ തുറന്നതിനെ തുടർന്ന് ശക്തമായ കുത്തൊഴുക്കും ചുഴികളുമുള്ള അപകടമേഖലയിലാണ് ശനിയാഴ്ച വൈകുന്നേരത്തോടെ മീൻപിടിക്കുന്നതിനിടെ സുധീഷ് അപകടത്തിൽപെട്ടത്.
പോലീസ്, ഫയർഫോഴ്സ്, സ്കൂബ സംഘം, എൻ.ഡി.ആർ.എഫ്, നാട്ടുകാർ എന്നിവർ ചേർന്ന് നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്.



