
കോഴിക്കോട്: നാടന്‍ കലാപഠന ഗവേഷണ അവതരണ സംഘമായ പാട്ടുകൂട്ടം കോഴിക്കോട് ഏര്‍പ്പെടുത്തിയ എട്ടാമത് മണിമുഴക്കം കലാഭവന്‍ മണി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വൈഗാ സുബ്രഹ്മണ്യം (ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവസ്റ്റ്), എ.വി. ഫര്‍ദിസ് (മാധ്യമ പ്രവര്ത്തകന്),വി.സി.രവി (ഗോത്രകലകള്‍ ), ബിജു വി. രാഘവ് (കവിതാസാഹിത്യം), ജയറാം മഞ്ചേരി (നാടന്‍പാട്ട് ),ജിംസിത്ത് അമ്പലപ്പാട് (ഫോക്ക് ഡോക്യുമെന്ററി), ധനേഷ് കാരയാട് (നാടന്‍ പാട്ട് ), വിഷ്ണു നല്ലൂര് (നാടോടി വാദ്യം) എന്നിവര്‍ക്കാണ് പുരസ്കാരം.
മാര്‍ച്ച് ആറിന് വൈകിട്ട് മാനാഞ്ചിറ സ്ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.10000 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. ജൂറി ചെയര്മാന് വിത്സണ് സാമുവല്‍, പാട്ടൂകൂട്ടം ഡയറക്ടര്‍ ഗിരീഷ് ആമ്പ്ര, സന്ദീപ് സത്യന് വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.



