LOCAL NEWS

കൂടത്തായിൽ വാഹനാപകടം :വയോധികന് ദാരുണാന്ത്യം

കൂടാത്തായി :എടവണ്ണപ്പാറ -കൊയിലാണ്ടി സംസ്ഥാനപാതയിൽ റോഡിൽ കൂടത്തായി മരമില്ലിന് സമീപം സ്കൂട്ടറും പിക്കപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

ഓമശ്ശേരി പുത്തൂർ, കുനിപ്പാലിൽ ഇബ്രാഹിം (65) ആണ് മരിച്ചത്.
ഓമശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പിൽ നിയന്ത്രണം വിട്ടു വന്ന സ്കൂട്ടർ ഇടിച്ചാണ് അപകടം സംഭവിച്ചത്.

റോഡ് നവീകരണത്തിന് ശേഷം പ്രസ്തുത റോഡിൽ നിരവധി അപകട മരണങ്ങളാണ് സംഭവിക്കുന്നത് റോഡിൻ്റെ അപാകത ചൂണ്ടിക്കാണിച്ചു നിരവധി പേരാണ് രംഗത്ത് വരുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com