KERALA NEWS

വാഹന നികുതി കുടിശ്ശിക: ഒറ്റത്തവണ തീർപ്പാക്കാൻ അവസരം; അവസാന തീയതി 2027 മാർച്ച് 31

നോൺ-ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 40 ശതമാനവും ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 30 ശതമാനവും അടച്ചാൽ മതി.

തിരുവനന്തപുരം: വാഹന നികുതി കുടിശ്ശിക ഒറ്റത്തവണയായി തീർപ്പാക്കുന്നതിനുള്ള പദ്ധതിക്ക് മോട്ടോർ വാഹന വകുപ്പ് തുടക്കം കുറിച്ചു. 2026 മാർച്ച് 31 വരെ നാല് വർഷമോ അതിൽ കൂടുതലോ നികുതി കുടിശ്ശികയുള്ള വാഹന ഉടമകൾക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. അപേക്ഷിക്കാനുള്ള അവസാന തീയതി 2027 മാർച്ച് 31 ആണ്.

അടയ്ക്കേണ്ട തുക എത്ര?
2026 മാർച്ച് 31-ന് അവസാനിച്ച നാല് വർഷത്തെ നികുതി കുടിശ്ശികയുടെ പിഴയും പലിശയും ഉൾപ്പെടെയുള്ള തുകയിൽ:
നോൺ-ട്രാൻസ്പോർട്ട് വാഹനങ്ങൾ: 40% അടച്ചാൽ മതി.
ട്രാൻസ്പോർട്ട് വാഹനങ്ങൾ: 30% അടച്ചാൽ മതി.
റവന്യൂ റിക്കവറി അവസാനിപ്പിക്കാം
റവന്യൂ റിക്കവറി നടപടികൾ നേരിടുന്നവർക്ക് നിശ്ചിത കുടിശ്ശികയും കളക്ഷൻ ചാർജുകളും അടച്ച് നടപടികൾ അവസാനിപ്പിക്കാവുന്നതാണ്.
ഉപയോഗശൂന്യമായ വാഹനങ്ങൾക്ക് ആശ്വാസം
മോഷിക്കപ്പെട്ടതോ പൊളിച്ചുവിറ്റതോ പൂർണ്ണമായി നശിച്ചതോ ഉപയോഗശൂന്യമായതോ ആയ വാഹനങ്ങൾക്ക് രേഖകൾ സഹിതം അപേക്ഷിക്കാം. പരിശോധനയ്ക്ക് ശേഷം ഭാവിയിലെ നികുതി ബാധ്യത ഒഴിവാക്കി നൽകും.

പ്രത്യേക ഇളവുകൾ
ഗ്രീൻ ടാക്സ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കൽ, മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് വിഹിതം എന്നിവയിൽ നിന്നും പൂർണ്ണ ഇളവ് ലഭിക്കും.
വ്യവസ്ഥകൾ കർശനം
ഇത്തരമൊരു ഇളവ് ഇനി ഭാവിയിൽ ലഭിക്കില്ല. പദ്ധതി പ്രയോജനപ്പെടുത്തുന്നവർ തുടർന്ന് കൃത്യമായി നികുതി അടയ്ക്കണം. വീണ്ടും കുടിശ്ശിക വരുത്തിയാൽ ഭാവിയിൽ ഇളവുകൾ ലഭിക്കില്ല. നികുതി ബാധ്യത ഒഴിവാക്കിയ വാഹനം പിന്നീട് നിരത്തിലിറക്കിയാൽ 2026 ഏപ്രിൽ 1 മുതലുള്ള മുഴുവൻ നികുതിയും പിഴയും പലിശയും അടയ്ക്കേണ്ടി വരും.
കൂടുതൽ വിവരങ്ങൾക്ക്: mvd.kerala.gov.in

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com