KODANECHERYLOCAL NEWSNews

വാർഡ് തല നേത്ര പരിശോധന ക്യാമ്പ്

കോടഞ്ചേരി:തിമിര രഹിത കോടഞ്ചേരി എന്ന ലക്ഷ്യം കൈവരിക്കുന്ന ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തും കെ.എം.സി.റ്റി മെഡിക്കൽ കോളേജ് സംയുക്തമായി സംഘടിപ്പിക്കുന്ന വാർഡ് തല നേത്ര പരിശോധന ക്യാമ്പ് വലിയ കൊല്ലിയിൽ സംഘടിപ്പിച്ചു.

ഒമ്പതാം വാർഡ് മെമ്പർ ചാൾസ് തയ്യലിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി നേത്ര പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.വാർഡ് വികസന സമിതി അംഗങ്ങളുടെ നേതൃത്വത്തിൽ വലിയ വലിയ പാരിസ് ഹാളിൽ ക്യാമ്പിന് വേണ്ടുന്ന സൗകര്യങ്ങൾ ഏർപ്പെടുത്തി. മുതിർന്ന പൗരന്മാരുടെ കാഴ്ചശക്തി പരിശോധിക്കുവാനും ആവശ്യമായ ആളുകൾക്ക് സൗജന്യ ഓപ്പറേഷൻ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുവാനും ഈ ക്യാമ്പ് കൊണ്ട് സാധിക്കുന്നുണ്ട്.

വരും ദിവസങ്ങളിൽ ഗ്രാമപഞ്ചായത്തിന്റെ മറ്റു വിവിധ പ്രദേശങ്ങളിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ കെഎംസിടി ഹോസ്പിറ്റലിൽ നേത്രരോഗ വിഭാഗവുമായി സഹകരിച്ച് ഇത്തരം തിമിര രോഗനിർണയ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com