LOCAL NEWSNewsTHIRUVAMBADY

തിരുവമ്പാടി കുളവട്ടം ഈപ്പച്ചൻ നിര്യാതനായി

തിരുവമ്പാടിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ കുളവട്ടം ഈപ്പച്ചൻ (101) നിര്യാതനായി. പരേതൻ കോട്ടയം, കാഞ്ഞിരപ്പള്ളി, ചിറക്കടവിൽ നിന്നും 1949 ൽ തിരുവമ്പാടിയിലേക്ക് കുടിയേറിയതാണ്. ഭാര്യ പരേതയായ റോസമ്മ (ഒറോമ്മ) ചങ്ങനാശ്ശേരി, നെടുംകുന്നം പുതിയാപറമ്പിൽ കുടുംബാംഗമായിരുന്നു. മക്കൾ: സെൽബി, ജോർജ്ജ്കുട്ടി (റിട്ട. ഹെഡ്മാസ്റ്റർ, എം. എ.എം.യു.പി. സ്കൂൾ പുന്നക്കൽ), സിറിയക് (മുത്തപ്പൻപുഴ), എൽസമ്മ, ജോസഫ് കുഞ്ഞ്, ടോമിച്ചൻ, സിബി (റിട്ട. കേരള ഗ്രാമീൺ ബാങ്ക്), റോസമ്മ (കൊച്ചുമോൾ), കൊച്ചുറാണി, അവറാച്ചൻ (ആനക്കാംപൊയിൽ), ജോണി, സാബു, നിർമ്മല ( ജി.എച്ച്. എസ്. കായണ്ണ), മാർട്ടിൻ (അയർലണ്ട്). മരുമക്കൾ: അപ്പച്ചൻ മുരിങ്ങയിൽ (പുല്ലൂരാംപാറ), മേരി വേളശ്ശേരിൽ (റിട്ട. H M. GLPS പൂളപ്പൊയിൽ), വൽസമ്മ തുറക്കൽ, സണ്ണി മണ്ണംപ്ലാക്കൽ ( Rtd. A.T.O. KSRTC), സിസിലി ചെമ്പോട്ടിക്കൽ, ലിസി കിഴക്കേക്കര, ജസി മറ്റം (Rtd. H M GHS നടുവട്ടം), സുബാഷ് താഴത്തുപറമ്പിൽ, കുഞ്ഞുമോൻ കുടകശ്ശേരിൽ (കൊട്ടാരക്കോത്ത്), ബീന കരിക്കണ്ടത്തിൽ, ബീന ചൂരപ്പൊയ്കയിൽ, ഷൈനി കുന്നപ്പള്ളിൽ, ബെന്നി എർത്തയിൽ (കൂരാച്ചുണ്ട്), മെർളി മഞ്ചാടിയിൽ (അയർലണ്ട്). സംസ്കാര ശുശ്രൂഷകൾ 12/01/2023 വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോന ചർച്ച് സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com