LOCAL NEWSNewsTHIRUVAMBADY
സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിലെ NSS വൊളണ്ടിയേഴ്‌സ് ലഹരി വിരുദ്ധ ബോധവത്കരണ നോട്ടീസ് വിതരണം ചെയ്തു

തിരുവമ്പാടി : സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിലെ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ നോട്ടീസ് വിതരണം ചെയ്തു.കുട്ടികളുടെ ഇടയിൽ മദ്യം, മയക്കുമരുന്ന്, മറ്റു നിരോധിത ഉത്പ്പന്നങ്ങളുടെ വില്പന കൂടിവരുന്നത് തടയാനാണ് നോട്ടീസ് വിതരണം നടത്തിയത്.
പരാതികൾ നൽകേണ്ടതിനായി വിളിക്കേണ്ട നമ്പറുകളും, എല്ലാ ജില്ലകളിലും ഡീ അഡിക്ഷൻ സെന്ററുകളും, കൌൺസിൽ കേന്ദ്രങ്ങൾ, എക്‌സൈയ്‌സ് കമ്മീഷൻ, ഇൻസ്‌പെക്ടർ തുടങ്ങിയവരുടെ നമ്പറുകളും നോട്ടീസിൽ നൽകിയിട്ടുണ്ട്.കുട്ടികളുടെയും മുതിർന്നവരുടെയും ഇടയിൽ ലഹരി വർധിക്കുന്ന ഈ കാലഘട്ടത്തിൽ അതിനെതിരെ ബോധവത്കരണ സന്ദേശവുമായി NSS വൊളണ്ടിയേഴ്‌സ് മാതൃകയായി



