LOCAL NEWSNewsTHIRUVAMBADY

ഫാം ടൂർ സർക്യൂട്ട് കണ്ടുപഠിക്കാൻ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് സംഘം തിരുവമ്പാടിയിൽ സന്ദർശനം നടത്തി

തിരുവമ്പാടി:കണ്ണൂർ ജില്ലയിലെ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബർട്ട് ജോർജ്ജിന്റെയും ബി.ഡി.ഒ ആർ അബുവിന്റെയും നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്മാർ ബ്ലോക്ക് പഞ്ചായത്തിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ അടങ്ങുന്ന സംഘം ഫാം ടൂർ പദ്ധതി കണ്ടുപഠിക്കുവാനായി തിരുവമ്പാടി പഞ്ചായത്തിൽ എത്തിച്ചേർന്നു.

തിരുവമ്പാടിയിലെ എട്ടോളം ഫാമുകളാണ് സംഘം സന്ദർശിച്ചത്. കർഷകരുമായി സംവദിച്ച് കാര്യങ്ങൾ പഠിച്ച സംഘാംഗങ്ങൾ മികച്ച സംതൃപ്തി രേഖപ്പെടുത്തിയാണ് മടങ്ങിയത്.

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ഒരു സൊസൈറ്റി രൂപീകരിച്ച് ഇരിക്കൂർ ഫാം ടൂറിസ പ്രവർത്തനങ്ങൾ ഊര്‍ജ്ജിതപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പഠന യാത്ര എന്ന് പ്രസിഡണ്ട് റോബർട്ട് ജോർജ്ജ് പറഞ്ഞു. ഫാമുകളെയും പ്രദേശത്തെ ടൂറിസം പോയിന്റുകളെയും ബന്ധിപ്പിച്ച്, നാടിന്റെ സമഗ്ര വികസനത്തിനുതകുന്ന വിധത്തിൽ, നബാർഡ് അടക്കമുള്ള ഏജന്‍സികളുടെ സഹകരണത്തോടെ ഒരു ബൃഹത്തായ പദ്ധതിയാണ് ലക്ഷ്യമിടുന്നത് എന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.

തിരുവമ്പാടി സന്ദർശനം ഏറെ പ്രയോജനപ്രദമായി എന്ന് റോബർട്ട് ജോർജ്ജും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ അബുവും ഏറെ സന്തോഷത്തോടെ അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com