
തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിലെ +1 വിദ്യാർത്ഥിനിയായ നന്ദനയുടെ വീടിന്റെ പുനരുദ്ധാരണ പ്രവർത്തനം സ്നേഹ ഭവനം എന്ന പദ്ധതിയുടെ ഭാഗമായി NSS വോളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് മെംബർ അപ്പുന്റെ സാനിധ്യത്തിൽ വീടിന്റെ അറ്റകുറ്റ പണികൾ തുടങ്ങി വച്ചു . NSS വോളണ്ടിയേഴ്‌സ് മുക്കം ഉപജില്ലാ കലോത്സവത്തിൽ തട്ടുകട നടത്തി സമാഹരിച്ച തുകയിൽ നിന്നും സഹപാഠിയുടെ വീടിനുള്ള ജനലും വാതിലും വെച്ചുകൊടുക്കുന്നത്. വീടിന്റെ പുനരുദ്ധാരണ പ്രവർത്തനം മെമ്പറിന്റെ നേതൃത്വത്തോടുകൂടി ആരംഭിച്ചു



