LOCAL NEWSNewsTHIRUVAMBADY

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതി:വനിത സംരംഭം പ്രവർത്തനം ആരംഭിച്ചു

തിരുവമ്പാടി : കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ പതിനാലാം പഞ്ചവത്സര പദ്ധതി – പ്രാദേശിക സാമ്പത്തിക വികസനം 2022-23 വർഷത്തെ വനിത ഗ്രൂപ്പുകൾക്കുള്ള സൂക്ഷമ സംരംഭം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ പൊന്നാങ്കയത്ത് ബിന്ദു സജി, ഷിന്റ കെ.എസ് എന്നിവർ ചേർന്ന് ആര്യ ടൈലറിംഗ് എന്ന സംരംഭം പ്രവർത്തനം ആരംഭിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എം രാധാകൃഷ്ണൻ സംരംഭം ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബാബു കളത്തൂർ, ജോമോൾ എന്നിവരും തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് , വൈസ് പ്രസിഡണ്ട് കെ.എ. അബ്ദുറഹിമാൻ, വാർഡ് മെമ്പർ രാധാമണി, മെമ്പർ രാജു അമ്പലത്തിങ്കൽ , തിരുവമ്പാടി സഹകരണ ബാങ്ക് മുൻ സെക്രട്ടറി ജോസ് , കൊടുവള്ളി വ്യവസായ വികസന ഓഫീസർ പി.ജി. നന്ദകുമാർ , വ്യവസായ വകുപ്പ് ഇന്റേൺ ഫ്രാൻസീസ് അഗസ്റ്റിൻ എന്നിവർ ആശംസകൾ നേർന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com