KERALA NEWS

പോലീസ്-ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍

പോലീസ്-ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (ടെലികമ്മ്യൂണിക്കേഷന്‍സ്) (കാറ്റഗറി നമ്പര്‍ 250/2021) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് മേഖലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും നടത്തുന്നു.

ഫെബ്രുവരി 6,7,8,9,10 തിയ്യതികളില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലും ഫെബ്രുവരി 8,9,10 തിയ്യതികളില്‍ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് ഗ്രൗണ്ടിലും രാവിലെ 5 മണി മുതലാണ് നടക്കുന്നത്.

ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് പി.എസ്.സി യുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും (പ്രൊഫൈലില്‍) ഡൗണ്‍ലോഡ് ചെയ്‌തെടുത്ത്, കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്നിന്റെ അസ്സലുമായി രാവിലെ 5 മണിക്ക് കായികക്ഷമതാ പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്. നിശ്ചിത തിയ്യതിയില്‍ ഹാജരാകാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം ലഭിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2371500.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com