LOCAL NEWS

പൊടി ശല്യത്തിൽ പൊറുതി മുട്ടി ജനം;ടിപ്പറുകൾ തടഞ്ഞ് പ്രതിഷേധം

‌മുക്കം :പൊടിശല്യത്തിൽ പൊറുതി മുട്ടി നാട്ടുകാർ, സഹികെട്ട് ടിപ്പർ ലോറികൾ നാട്ടുകാരുടെ നേത‍ൃത്വത്തിൽ തടഞ്ഞു. വാലില്ലാപ്പുഴ –തോട്ടുമുക്കം റോഡിൽ രാത്രിയും ക്രഷറിലേക്ക് ടിപ്പറുകൾ ചീറിപ്പായുന്നത് മൂലമാണ് രൂക്ഷമായ പൊടിശല്യം നാട്ടുകാരെ അലട്ടുന്നത്. വീടുകളുടെ ജനലുകളും വാതിലുകളും വരെ തുറക്കാൻ പറ്റാത്ത അവസ്ഥയാണ്. രോഗികളും മറ്റും പൊടിശല്യം മൂലം വലയുകയാണ്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയുള്ള പ്രവർത്തന സമയം കഴിഞ്ഞും പ്രവർത്തിക്കുന്നതാണ് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നത്. തുടർന്നാണ് പഞ്ചായത്ത് അംഗം കരീം പഴങ്കലിന്റെ നേതൃത്വത്തിലാണു മുത്തോട് ഭാഗത്ത് നാട്ടുകാ‍ർ ടിപ്പറുകൾ തടഞ്ഞത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com