LOCAL NEWS

വർത്തമാനകാലത്ത് ഓൺലൈൻ മാധ്യമ സംവിധാനം വിശ്വസിക്കാൻ പറ്റുന്നതായി മാറിയിരിക്കുന്നു: പി.ടി.എ റഹീം എം.എൽ എ

കോഴിക്കോട്: വർത്തമാന കാലഘട്ടത്തിൽ ഓൺലൈൻ മാധ്യമ സംവിധാനം വിശ്വസിക്കാൻ പറ്റുന്നതായി മാറിയിരിക്കുകയാണന്ന് പി.ടി.എ. റഹീം എം.എൽ.എ. ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ല സമ്മേളനം ബിനോയ് തോമസ് നഗർ കുന്ദമംഗലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവങ്ങളെ തത്സമയമായി എഡിറ്റിംങ്ങ് നടത്താതെ ലഭിക്കുന്നു എന്ന നിലക്ക് ജനങ്ങൾക്കിടയിൽ ഓൺലൈൻ സംവിധാനം മികച്ച അഭിപ്രായ രൂപപ്പെട്ടിട്ടുണ്ടന്ന് അദ്ദേഹം പറഞ്ഞു.

ഒമാക് ജില്ല പ്രസിഡന്റ് റഊഫ് എളേറ്റിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോട്ടയം മനോരമ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ മുഹമ്മദ് അനീസ് മുഖ്യ പ്രഭാഷണം നടത്തി. കുന്ദമംഗലം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ബാബുമോൻ, ഒമാക് വയനാട് ജജില്ല സെക്രട്ടറി അൻവർ സാദത്ത്, ഒമാക് മുൻ ജില്ല പ്രസിഡണ്ട് സത്താർ പുറായിൽ, മുൻ ജില്ല സെക്രട്ടറി ഫാസിൽ തിരുവമ്പാടി, സോജിത്ത് കൊടുവള്ളി തുടങ്ങിയവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ഹബീബി സ്വാഗതവും, ജോർജ് ഫിലിപ്പ് നന്ദിയും പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ഫാസിൽ തിരുവമ്പാടി,ജനറൽ സെക്രട്ടറി ഹബീബി,ട്രഷറർ സത്താർ പുറായിൽ ട്രഷറർ

ചടങ്ങിൽ കൊടുവള്ളി നഗരസഭയിലേക്ക് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട സോജിത്ത് കൊടുവള്ളിയെയും ബ്രാൻഡിങ്ങിൽ ഡോക്ടറേറ്റ് നേടിയ റിയാസ് കുങ്കഞ്ചേരിയും കർണാടക പോലീസ് സൈബർ സെൽ വിംഗിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മിഥുൻ പീറ്ററെയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ രമനീഷ് കുട്ടൻ കോരങ്ങാടിനെയും ആദരിച്ചു. കഴിഞ്ഞവർഷം നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സർട്ടിഫിക്കറ്റും മൊമെന്റോയും വിതരണം ചെയ്തു.

പുതിയ ഭാരവാഹികളായി ഫാസിൽ തിരുവമ്പാടിയെ ജില്ലാ പ്രസിഡന്റായും, ഹബീബിയെ ജനറൽ സെക്രട്ടറിയായും, സത്താർ പുറായിൽ ട്രഷററായും ഗോകുൽ ചമൽ, റമീൽ മാവൂർ, ഇക്ബാൽ പൂക്കോട്, നഹാദ്, ജയദീഷ്, ചൗഷ്യാരാഗി, ഹാരിസ് വടകര, പ്രകാശ് മുക്കം എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com