
കേരള വനിതാ കമ്മീഷൻ മാർച്ച് 21ന് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ10മണി മുതൽ സിറ്റിംഗ് നടത്തും.
ഫിലിം ഫെസ്റ്റ് ഇന്നും നാളെയും: മാവൂർ ∙ ജെസിഐ മാവൂർ, കേരള ഫിലിം അക്കാദമിയുമായി സഹകരിച്ച് ഇന്നും നാളെയും ഫിലിം ഫെസ്റ്റ് നടത്തുമെന്ന് സ്ഥിരം സമിതി അധ്യക്ഷൻ ടി.ടി.അബ്ദുൽ ഖാദർ, ജെസിഐ ഭാരവാഹി പി.റഷീദ് അലി എന്നിവർ അറിയിച്ചു. മാവൂർ രാജീവ് ഗാന്ധി കൺവൻഷൻ സെന്ററിൽ സൗജന്യമായാണ് പ്രദർശനം.
ഗതാഗതം നിരോധിച്ചു ഫറോക്ക് ∙ കരുവൻതിരുത്തി ചാലിയം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി കരുവൻതിരുത്തി പാലം മുതൽ ചാലിയം ജംക്‌ഷൻ വരെ ഇന്നു മുതൽ പ്രവൃത്തി തീരും വരെ ഗതാഗതം നിരോധിച്ചു. ചാലിയം ഭാഗത്തു നിന്നു ഫറോക്ക് ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങൾ കടലുണ്ടി വഴി പോകണം.
ഡ്രസ് കട്ടിങ് പരിശീലനംചേളന്നൂർ ∙ ടെക്നോ പ്രൊജക്ട് സ്കിൽ ഡവലപ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയും നിവേദിത ഫാഷൻ ഡിസൈനിങ് കേന്ദ്രവും ചേർന്ന് 24ന് സൗജന്യ ഡ്രസ് കട്ടിങ് പരിശീലന ക്ലാസ് തുടങ്ങും. 7902466893.
ബോധവൽക്കരണവും പരിശീലനവും ഇന്ന് ബാലുശ്ശേരി ∙ പ്രകൃതി വാതക വിതരണവുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനെ കുറിച്ച് ഇന്ത്യൻ ഓയിൽ അദാനി ഗ്യാസും ഫയർഫോഴ്സും സംയുക്തമായി ഇന്നു രാവിലെ 11ന് അറപ്പീടികയിൽ ബോധവൽക്കരണവും ഉച്ചയ്ക്ക് മദർ സ്റ്റേഷൻ പരിസരത്ത് പരിശീലന പരിപാടിയും നടത്തും
ക്വട്ടേഷൻ ക്ഷണിക്കുന്നു.കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2022 -23 വർഷത്തെ സമഗ്ര ജൻഡർ വികസനം പദ്ധതിയുടെ ഭാഗമായി തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന ലൈംഗികാതിക്രമം (തടയൽ, നിരോധിക്കൽ പരിഹാരം) നിയമം 2013 പ്രകാരമുള്ള കൈപ്പുസ്തകം 2000 എണ്ണം അച്ചടിച്ച് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിക്കുന്നു. ക്വട്ടേഷൻ മാർച്ച് 21ന് 3 മണിക്കകം ജില്ലാ വനിത ശിശു വികസന ഓഫീസിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് ജില്ലാ വനിതാ ശിശു വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0495 2370750
അപേക്ഷ ക്ഷണിച്ചുകേന്ദ്ര സംസ്ഥാന സർക്കാരുകൾ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലനവും തൊഴിലും നൽകുന്ന നൈപുണ്യ വികസന പദ്ധതി ഡി ഡി യു ജി കെ വൈ മണപ്പുറം ഫൗണ്ടേഷൻ ഭാഗമായി ആരംഭിക്കുന്ന ഹസ്വകാല കോഴ്സ് അക്കൗണ്ട്സ് എക്സിക്യൂട്ടീവിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂർ, കോഴിക്കോട് ,വയനാട് ,കാസറഗോഡ് ജില്ലകളിലെ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന എസ് സി /എസ് ടി, ക്രിസ്ത്യൻ, മുസ്ലീം വിഭാഗക്കാർക്ക് അപേക്ഷിക്കാം. പ്രായപരിധി 18- 27. മലപ്പുറം മഞ്ചേരിയിലാണ് പരിശീലനം. താമസവും ഭക്ഷണവും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 9072668543 ,9072600013



