LOCAL NEWS
മലയോര ഹൈവേ ഇലന്തു കടവ് പാലത്തിൽ അപകടക്കെണി:ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് തുടർക്കഥയാകുന്നു

പുല്ലുരാംപാറ: കോടഞ്ചേരി- കക്കാടംപോയിൽ മലയോര ഹൈവേയിൽ പുല്ലുരാംപാറ ഇലന്തുകടവ് പാലത്തിൽ അത്യാധുനിക രീതിയിൽ ടാറിംഗ് ചെയ്യുന്നതിനു വേണ്ടി നിലവിലെ ടാറിങ്ങ് പൊളിച്ചുനീക്കിയതിനെ തുടർന്ന് പാലത്തിനു നടുവിലെ വരമ്പുകളിൽ കേറി ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം വിട്ടു മറിയുന്നത് പതിവായിരിക്കുകയാണ്.
ഇന്ന് രാവിലെ 6 മണിക്ക് പുന്നയ്ക്കൽ സ്വദേശിയായ അധ്യാപകൻ സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ടു..പരിക്കേറ്റ അധ്യാപകനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇരുവശത്തേയ്ക്കും ടാറിംഗ് കഴിഞ്ഞ റോഡിലൂടെ വരുന്നവർ പാലത്തിനു മുകളിൽ മാത്രം ടാറിംഗ് പൊളിച്ചത് ശ്രദ്ധയിൽപ്പെടാത്തതാണ് അപകട കാരണം.പാലത്തിൻ്റെ ഉപരിതല നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



