KODANECHERYLOCAL NEWS

പതിനാറാം വർഷത്തിലും സേവനം തുടർന്ന് കോടഞ്ചേരിയിലെ ക്രിസ്ത്യൻ ബ്രദേഴ്സ് ക്ലബ്ബ്

കോടഞ്ചേരി: ഇന്ന് ദുഃഖവെള്ളി. പീഡാനുഭവ സ്മരണയിൽ അനേകായിരങ്ങൾ ഇന്ന് രാവിലെ മുതൽ വയനാട് ചുരത്തിൽ കുരിശിന്റെ വഴി കാൽനടയായി കയറുമ്പോൾ16 വർഷമായി ചുരത്തിൽ സൗജന്യമായി വെള്ളം വിതരണം ചെയ്യുന്ന ഒരു ക്ലബ്ബ് ഉണ്ട് കോടഞ്ചേരിയിൽ.ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന പേരിൽ ഒരുപറ്റം യുവാക്കൾ ചേർന്ന് ആരംഭിച്ച ക്ലബ്ബ് അവർ വർഷങ്ങളായി തുടർന്നുവരുന്ന സേവന മനോഭാവത്തോടു കൂടി ഇന്നും വയനാട് ചുരത്തിൽ ഉണ്ടായിരുന്നു.

ക്ലബ്ബിലെ അംഗങ്ങൾ ചേർന്ന് സാധാരണ ദുഃഖവെള്ളിയാഴ്ച അതിരാവിലെ നാരങ്ങ പിഴിഞ്ഞ് വാഹനത്തിൽ ആക്കി ചുരത്തിലേക്ക് കൊണ്ടു പോവുകയായിരുന്നു രണ്ടു വർഷം മുൻപ് വരെ പതിവ്. എന്നാൽ ഇത്തവണയും നാരങ്ങ വേണ്ടെന്ന് ക്ലബ് മെമ്പേഴ്സ് ഒന്നിച്ചുകൂടി തീരുമാനമെടുത്തു. തണ്ണിമത്തൻ ആവശ്യാനുസരണം മുറിച്ചു നൽകുക എന്ന ഉദ്ദേശവുമായി കോടഞ്ചേരിയിൽ നിന്ന് രാവിലെ എട്ടുമണിക്ക് ഇവർ യാത്രതിരിച്ചു.ആറ് കിന്റൽ തണ്ണിമത്തൻ ആണ് ഈ ആവശ്യത്തിനായി ഇവർ കൈവശം കരുതിയിരുന്നത്.

എല്ലാ വർഷവും തുടർന്നുവരുന്ന പ്രവർത്തി ഇനിയുള്ള വർഷങ്ങളിലും തുടരും എന്ന നിലപാടിലാണ് ഇവർ. ക്ലബ്ബ് പ്രസിഡന്റ് മിഥുൻ ഫ്രാൻസിസ്, സെക്രട്ടറി നിതിൻ വടക്കേൽ, ട്രെഷറർ നിബു മുത്തുപ്ലാക്കൽ എന്നിവർ പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com